
അറിയാതെ ചെയ്തതും
അറിവോടെ ചെയ്തതും
അറിയുന്ന റബ്ബേ നിന്‍ കോടതിയില്‍
അടിമ യെന്‍ന്റേടുകള്‍ ഖൈറാല്‍ നിറക്കുവാന്‍
അഫ് വെന്നിലോശാരം നല്കീടണേ.
അടിയനെ നീയെന്നും കാത്തിടണേ
കാലത്തിന്‍ വാഹനം കേറിയ ഞാന്‍
കാതങ്ങളേറെ യലഞ്ഞതല്ലേ
കാണാ ക്കയത്തിന്‍ ചുഴിയൊടുങ്ങാന്‍
കാവല്‍ കിടന്നൊരു സാധുവല്ലേ
നാവിന്റെ തുമ്പിലെ ഹര്‍ ഫുകളാല്‍
നാഥനെ വാഴ്ത്തുന്നതാദ്യമാല്ലേ
നാഴിക നേരം കഴിഞ്ഞൊടുങ്ങാന്‍
നാശം വരിച്ച മുസാഫിറല്ലേ
തേങ്ങുന്ന ഖല്‍ബിന്റെ ഉള്ളറയില്‍
തേന്മാരി ചൊരിയുന്നതേകനല്ലേ
തേടും ഫഖീറിന്റെ കണ്ണു നീരില്‍
തേജസ്സുയര്തും മുഹൈമിനല്ലേ
പിടയും മനസിന്റുരുക്കം കണ്ട്
പിഴ തീര്‍ത്ത് നീയെന്നെ കാത്തിടണേ
ഫിദ് യ ഞാനര്‍പിച്ച തൌബ കൊണ്ട്
ഫിര്‍ദൌസിലെക്കെന്നെ ചേര്‍ത്തിടണേ..

No comments:
Post a Comment