അജബാലൊരാകാശ മേലാപ്പൊരുക്കീ ... അടിയില്‍ ഈ ഭൂമി യില്‍ ജന വാസമാക്കീ ... ഇരുളും വെളിച്ചം പകല്‍ രാവൊരുക്കീ ... ഇണയായ് പടപ്പിന്റെ എണ്ണം പെരുക്കീ ...

Oct 19, 2009

മാപ്പിളപ്പാട്ടും മാപ്പില്ലാ പാട്ടും

കാതടപ്പിക്കുന്ന വാദ്യ സംഗീതത്തിനൊപ്പം മൊഞ്ച്‌, ഖല്‍ബ്‌,ഹുബ്ബ്‌, തുടങ്ങി ചില പദങ്ങളും ഒരു മുസ്ലിം പെണ്ണിന്റെ പേരും ചേര്‍ത്ത്‌ ഇന്നു നാം കേള്‍ക്കുന്ന പുലമ്പലുകളാണു മാപ്പിളപ്പാട്ടെന്ന് ധരിക്കരുത്‌. ഏതെങ്കിലും ചില അറബി പദങ്ങള്‍ ശബ്ദമോ അര്‍ഥമോ അറിയാതെ ആനേ കോനേ എന്നു ചേര്‍ത്താല്‍ മാപ്പിളപ്പാട്ടാകുമോ?
പാരമ്പര്യത്തിന്റെ മഹത്വം ഏറെപ്പറയാനുണ്ട്‌ മാപ്പിളപ്പാട്ടുകള്‍ക്ക്‌. ഇന്നതിനു വന്നു ചേര്‍ന്ന മൂല്യ ശോഷണത്തിനു ആരെയും പഴി പറഞ്ഞിട്ട്‌ ഫലമില്ല. അക്ഷരങ്ങള്‍ ചേര്‍ത്തെഴുതാന്‍ ( തെറ്റുകൂടാതെ വേണമെന്ന് നിര്‍ബ്ബന്ധമില്ല ) അറിയാവുന്നവര്‍ക്കാര്‍ക്കും മാപ്പിളപ്പാട്ട്‌ രചിക്കാമെന്ന അവസ്ഥ. പാടിക്കേള്‍ക്കാനുള്ളതാണ് മാപ്പിളപ്പാട്ടുകള്‍ .. സമ്മതിക്കാം. പാടിക്കേള്‍ക്കാന്‍ മാത്രമുള്ളതാണു എന്നു പറയരുത്‌. കവിതകള്‍ പോലെ വായിക്കപ്പെടുന്നതല്ല എന്ന കാഴ്ചപ്പാട്‌ കൊണ്ടാകണം മാപ്പിളപ്പാട്ട്‌ സമകാലികങ്ങളിലോ പുസ്തക രൂപത്തിലോ പ്രസിദ്ധീകരിക്കപ്പെടാത്തത്‌. എന്നാല്‍ ചരിത്രം മറിച്ചാണു. മാപ്പിള സമൂഹത്തിന്റെ വിശ്വാസ , ആചാര, അനുഷ്ടാന കാര്യങ്ങള്‍ , ആഘോഷ, വിനോദ, നര്‍മ്മ മെഖലകളിലെല്ലാം അതതു രംഗത്തെ നിപുണര്‍ ആശയ വിനിമയത്തിന്റെ മഹാ സാദ്ധ്യതകള്‍ കണ്ടെത്തിയതു തീര്‍ത്തും ജനകീയമായ മാപ്പിളപ്പാട്ടിലൂടെ ആയിരുന്നു. അത്‌ വായ്പ്പാട്ടു കാലം, തുകല്‍ വാദ്യങ്ങളുടെ അകമ്പടി പോലും സസൂക്ഷ്മം... മറ്റു വാദ്യ സംഗീതങ്ങളുടെ അകമ്പടിയോടെ പിന്നെ പ്പിന്നെ മാപ്പിളപ്പാട്ടുകള്‍ കാലത്തിനൊപ്പം ചേര്‍ന്നു.. അതിന്റെ നന്മകള്‍ മാത്രം വളര്‍ച്ച മുരടിച്ചു.. ഇസ്ലാമിക മാനത്തെ കുറിച്ചല്ല ചര്‍ച്ച ചെയ്യുന്നത്‌, ഗ്രാമഫോണ്‍ റെക്കോര്‍ഡുകളില്‍ ശബ്ദലേഖനം ചെയ്യപ്പെട്ട ആദ്യ മലയാള ഗാനം ഗുല്‍മുഹമ്മദിന്റെ മാപ്പിളപ്പാട്ടായിരുന്നു എന്നറിയുമ്പോള്‍ , ഇതെത്ര മാത്രം ജനകീയമായിരുന്നു എന്നു മനസ്സിലാക്കം. ഈ ഗാന ശാഖയുടെ വളര്‍ ച്ചയ്ക്കൊപ്പം സാഹിത്യം വളരാതെ പോയതിനു വ്യത്യസ്ത കാരണങ്ങളുണ്ട്‌. ഇസ്ലാമിക വീക്ഷണം അവയില്‍ മുഖ്യമാണ്‍. വിനോദോപാധിയായി മാത്രം പരിണമിച്ച മാപ്പിളപ്പാട്ടുകളെ നിഷിദ്ധമായ മറ്റേതു വിനോദങ്ങള്‍ക്കുമൊപ്പം മത നേതൃത്വം മാറ്റി നിര്‍ത്തിയതും ഈ രംഗത്തെ ശൈഥില്യത്തിനു കാരണമായിരിക്കണം. മദ്യം തന്നെ നിഷിദ്ധമായ നമുക്ക്‌ മദ്യത്തിലെ മായത്തെ കുറിച്ചെന്തിനു ആകുലപ്പെടണം എന്ന ചിന്ത. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ പൊതു മുതല്‍ പിന്നെ കണ്ടവരൊക്കെ കയറി നിരങ്ങിയില്ലെങ്കിലല്ലേ അതിശയപ്പെടാനുള്ളൂ. എന്നാല്‍ ഈ കോലാഹലങ്ങള്‍ക്കിടയിലും മാപ്പിളപ്പാട്ടിനെ, ഈ സാഹിത്യത്തെ, മഹദ്‌ പാരമ്പര്യത്തിന്റെ നന്മകല്‍ ചോരാതെ, കൈ പിടിച്ചവരെ വിസ്മരിക്കുന്നില്ല.. ബാഗുസ്സുറൂറിലെ പൂങ്കാറ്റും, മസ്‌ നവികള്‍ തീര്‍ത്ത ഇശ്ഖിന്റെ മൊഴി മധുരവും ഇടക്കൊക്കെ പിറകൊണ്ടതും, അതിന്നും ഗൃ‍ഹാതുരത്വമുണര്‍ത്തുന്ന നിത്യ സുമങ്ങളായി സുഗന്ധം പരത്തുന്നതും മറക്കുന്നില്ല. മർഹൂം ടി. ഉബൈദ്‌, മർഹൂം പി.ടി. അബ്ദുറഹ്മാന്‍ , മെഹര്‍ , എം എ കല്പറ്റ .. അംഗുലീ പരിമിതം, ആധുനിക മാപ്പിളപ്പാട്ടെഴുത്തുകാരില്‍ കവികളായുള്ളവര്‍ ....

1 comment:

hakeem abdulla bappu said...

hakeem abdulla bappu ak
Oct 9, 2012 - Public
മാഞ്ഞാള ക്കൂത്ത് !
--ഇശല്‍ [അറിവതു കിട്ടി പ്പിരിന്തവന്‍ അബൂ ഉത്ബതോടരിവിച്ചു..]
------------------------------രചന: ബാപ്പു,പെരിങ്ങോട്ടു പുലം
----------------------------------------------------------------------------------------
മാപ്പിള പ്പാട്ടു മായി കാട്ടില്‍ കയറി മൊട്ടക്കുന്നു കളില്‍ ചേക്കേറി
മട്ടും മാതിരി വട്ടു പിടിച്ചത് പോലവരാടി -പോരേല്‍
മുട്ടിയും തട്ടിയും കെട്ടി പിടിച്ചും പേക്കൂത്താടീ -പേക്കൂത്താടീ....

പൂവാലന്മാര്‍ പാട്ടുകള്‍ പാടി പൂവികള്‍ പിറകില്‍ ശ്രി ന്‍കാര മാടി
പാടം വാടി മേടുകള്‍ തോടുകളില്‍ വെറിയാടി -പൂവാലന്‍
പാട്ടിനെ മാപ്പിള പ്പാട്ടില്‍ പോതിഞ്ഞി ട്ടവര ഴിഞ്ഞാടീ -അവരഴി ഞ്ഞാടീ...

പാട്ടുകള്‍ കൂത്തുകള്‍ ലീലകള്‍ പുകിലും പിരി പിടി ച്ചു ള്ളോരു പിപ്പിരി ബഹുലം
പരസ്പര ബന്ധം തീണ്ടാതുള്ള കസര്‍ത്ത് ബഹളം -സീ ഡി കള്‍
പൂവാലന്മാര്‍ ചാടി ക്കളിക്ക് ണ ന്ര്‍ത്ത കുതു ഹൂലം -ന്ര്‍ത്ത കുതു ഹൂലം....

വേഷ ഭൂഷാധി വര്‍ണ്ണം തോരണം വട്ടില്‍ തീര്‍ത്തൊരു വരികളാല്‍ പൂരണം
വട്ടം ചവിട്ടി തട്ടി ത്തകര്‍ക്ക് ണ സട കുട യാട്ടം -പിള്ളേര്
വിട്ടം അട്ടം തട്ട് തകര്‍ക്കണ അടിപൊളി യാട്ടം -അടി പൊളി യാട്ടം .....

ആടി പ്പാടി വേലികള്‍ ചാടാന്‍ അതിര് തകര്‍ക്കാനുള്‍ ചോദ നമേകാന്‍
ആര്‍ക്കു മതെപ്പഴു മെവിടെയുമാവാം കാമ ക്കൂത്ത് -പക്ഷെ
അതിനൊരു മാപ്പിള പ്പാട്ടി ന്റീ ണ ത്തില്‍ വേണോ ഈ കൂത്ത് -വേണോ ഈ കൂത്ത് .....

മാപ്പിള പ്പാട്ടിന്‍ സീമകള്‍ ക്കപ്പുറം മാറ്റി മറിച്ചൊരു വട്ടന്‍ മിശ്രിതം
മാട്ടില്‍ കൂട്ടി ക്കുഴ ച്ചെ ടുത്താലാത് മാപ്പിള പ്പാട്ടോ ? -അല്ലേല്‍
മാനം കെടുത്തണ നാണം കെട്ട മസാല ക്കൂട്ടോ ?-മസാല ക്കൂട്ടോ ......

നന്മ വിതച്ചു വിളൈ ച്ഹോ രു പൈത്ര്കം നല്‍കി വിരാചിച്ചു ള്ള ചരിത്രം
നര്‍മ്മ മുണ്ടെങ്കിലും സീമ കടക്കാതെത്ര പവിത്രം -അത്രയും
നല്‍ ഭാവനയെ കൊണ്ടെത്തിച്ച തിന്നെത്ര വിചിത്രം -എത്ര വിചിത്രം.......[മാപ്പിള...]
--------------------------------------------------------------------------------------------------------------------------------
dr.hakeem abdulla bappu.A.K.[DUMS<JSS] unani mahal.opp:koottilangadi post ofice.
676 506.malappuram.ph:0483,3200259.mob:9961114706 & 9895654721.
over seas no:+966[0]554171557,565809128.e mail-hakeemabappu@yahoo.com
hakeemabappu@hotmail.co.uk hakeemabappu@gmail.com