കവിത
---------------------
തപ മാനസത്തിന്റെ യുശിരാലഹല്യം
ആത്മാര്‍പ്പണത്തിന്‍ വിയര്‍പ്പില്‍ കുളിക്കേ
അറിയാതുയിര്‍ ത്തു വന്നാദ്യത്തെ മുകുളം
പാഴ് മരു ഭൂവില്‍ തുടിക്കുന്നു ജീവന്‍
മിത്തല്ല സത്യമാ വിജന പ്രാന്തങ്ങളില്‍
മെല്ലെ തെളിഞ്ഞു വന്നാശ്വാസ ദീധിതി
ഗ്രാമങ്ങള്‍ ക്കമ്മയാം പുണ്യ ദേശം "മക്ക " -
യലിവിന്റെ തീര്‍ഥമായ് " സം സം " ചുരത്തി
ജീവനും മൃത്യുവും ദൈവ സനിദ്ധ്യത്തി -
ലര്‍പ്പണം ചെയകയാലി ബ്രാഹിമിന്റെ
പ്രാര്‍ഥനാ സാരങ്ങളമര മന്ത്രങ്ങളായ്
താളം പിഴക്കാതെ നില്‍പ്പുണ്ടസുപ്തമായ്
ഭൂമിയിലാദ്യത്തെ ആരാധനാലയം
ഖിബ്‌ല യായ് ശോഭിച്ചു മക്കയില്‍ "ക'അബാ "
സ്നേഹ വാതാമോദ സൌരഭ്യമാ യുള്ളി -
ലിപ്പുണ്യ മണ്ണിന്‍ വിശുദ്ധിയെ വാഴ്ത്താന്‍
സര്‍വം സമര്‍പ്പണം, മുക്തി തേടും പര-
ലക്ഷങ്ങളെത്തുന്നു ദൂരങ്ങള്‍ താണ്ടി
ത്യാഗിയാം ഇബ്രാഹിമീ വീട് തീര്‍ത്തു ചെയ്-
താജ്ഞ്ഞാ വിളിക്കുത്തരം നല്കുവാനായ്
നിത്യം നമിക്കുന്ന തേതൊരു ദിക്കിലേ -
ക്കാ പുണ്യ ഗേഹത്തെ നേരിട്ട് കാണാന്‍
മര്‍ത്യ പാപങ്ങളാല്‍ തീര്‍ത്തും കറുത്ത് പോ-
യാ കല്ലിലൊന്ന് മുഖം ചേര്‍ത്ത് വെക്കാന്‍
ദേശ വൈജാത്യങ്ങ ള ണി ചെരുമിവിടെ
വര്‍ണ വൈവിധ്യങ്ങ ളിഴ ചേരു മൊന്നായ്
വിശ്വ സാഹോദര്യ മന്ത്രം മുഴക്കും
വിശ്വാസികള്‍ക്കിത് പാപ മോക്ഷ ഗൃഹം.
----- ഉസ്മാന്‍ എടത്തില്‍ --- ജിദ്ദ , സൌദി അറേബ്യ ---
Nov 11, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment