
ദൂരെ പലകാലം മനക്കണ്ണില്‍ നിരൂപിച്ച്
എത്താന്‍ കൊതിച്ചുള്ള ഒരു നാട്
നേരെ തിരിഞ്ഞു നിന്നെന്നും നിയ്യത്തു റപ്പിച്ച്
മുത്താന്‍ കൊതിച്ചുള്ള ഒരു വീട്
ആറ്റല്‍ നബിയുടെ പിറവി കൊണ്ടവനിയില്‍
ആശിസ്സരുളിയ നക നാട്
ആദ്യം നമുക്കായി ദുനിയാവില്‍ പണി തീര്‍ത്ത
ആരാധനയുടെ തിരു വീട്
ബൈതുല്‍ മ അ മൂറ് മലക്കുകള്‍ തവാഫുണ്ട്
എഴാമാകാശത്തില്‍ അത് മേലെ
ബൈത്തുല്‍ അതീഖിലും ഇട വിട തവാഫുണ്ട്
ഏഴര്‍ ക്കായി മണ്ണിലതു താഴെ
മുത്ത് റസൂലിന്റെ കൊതി പോലെ പടച്ചവന്‍
മാറ്റീ ഖിബ് ല യും ഇതിന്‍ നേരെ
മുത്തി ഹജര്‍ നേടാന്‍ സുബര്‍ക്കത്തെ കൊതിച്ചവര്‍
മാപ്പിന്നിരക്കുന്നു പഴി തീരെ ..
കില്ലാ പിടിച്ചൊന്ന് മനം തുറന്നിടുമെങ്കില്‍
ഇല്ലാ കരയാത്ത തിനി യാരും
എല്ലാം അറിയുന്ന പടച്ചവന്‍ പൊറു ത്തെങ്കില്‍
അല്ലാ തെനിക്കില്ല തുണയാരും
ഹജറുല്‍ അസ് വദും ഇബ് റാ ഹിം മഖാ മുണ്ട്
ഹിജ്ര്‍ ഇസ്മാ ഇലും മീസാബും
ബാബുല്‍ ക അബ തൊട്ടടുത്ത് മുല്‍ തസിമുണ്ട്
ഭാഗ്യം ലഭിച്ചെങ്കില്‍ ഈജാബും
കേള്‍ക്കാം വിറകൊണ്ടു പതറുന്ന മനുഷ്യന്റെ
കേഴും കരളിന്റെ ഒരു തേങ്ങല്‍
തേട്ടം ഖബൂലായി തിരിക്കുന്ന സമയത്ത്
തേങ്ങും മനസോടെ വിട വാങ്ങല്‍
ദേശം പല വേഷം മനസ്സൊന്നാ യിണങ്ങുന്നു
ദോഷം പൊറു പ്പിച്ച് മലപോലെ
ഉമ്മുല്‍ ഖുറായില്‍ നിന്നടിമകള്‍ മടങ്ങുന്നു
ഉമ്മാ പ്രസവിച്ച ശിശു പോലെ
ഇശല്‍ : "അഹദത്തി ലെ അലിഫ് അലിഫ് ലാം അകമിയം .... " ( മഹാ കവി മോയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടിലെ ആദ്യ ഇശല്‍ )

No comments:
Post a Comment