
പിറ കൊണ്ട നാട് നോക്കിയും
പിടയുന്ന ഖല്‍ബ് തേങ്ങിയും
ഹിജ് റ ക്കൊരുങ്ങി ദൂതര്
കവിളത്തൊഴുകി കണ്ണീര്
ഹിറയില്‍ തെളിഞ്ഞ ദീപ്തിയില്‍
ഹീന്താലം പുത്തുലഞ്ഞതും
ശിര്‍ക്കിന്റെ താവളങ്ങളില്‍
ശില്‍പങ്ങള്‍ വീണുടഞ്ഞതും
നബിയെ ശിരസറു ക്കുവാന്‍
നദ് വത്തില്‍ കൂട്ടം ചേര്‍ന്നതും
ഇരവില്‍ കുടില്‍ വളയുവാന്‍
ഇബ് ലീസിന്‍ സേന വന്നതും
ഒരു പിടി മണ്ണെറിഞ്ഞതും
തിരു ദൂതര്‍ കണ്‍ മറഞ്ഞതും
അലിയെ പകരം കണ്ടതും
അരിശത്താല്‍ പോര്‍ വിളിച്ചതും
സൗറില്‍ ഒളിച്ചിരുന്നതും
സിദ്ദീഖ് കൂട്ടിരുന്നതും
വല നെയ്തോരെട്ടു കാലിയാല്‍
വലിയവന്‍ കാവല്‍ തീര്‍ത്തതും
മരുഭൂമി താണ്ടി രാപകല്‍
മണലാരണ്യം കടന്നതും
നബിയെ വഹിച്ചോ രൊട്ടകം
യസരിബ് നാടണഞ്ഞതും
വരവേല്‍ക്കുവാന്‍ മദീനയില്‍
വലിയോരാള്‍ കൂട്ടം ചേര്‍ന്നതും
അളവറ്റ സ്നേഹം നല്കിയാ
അതിഥി യെ സ്വീകരിച്ചതും
ഒടുവില്‍ ആ പുണ്യ മേനിയെ
ഒളിവായി നെഞ്ചില്‍ ചേര്‍ത്തതും
മനസ്സില്‍ മദീന നമ്മുടെ
മതിമണി യായ് തെളിഞ്ഞതും

No comments:
Post a Comment