അജബാലൊരാകാശ മേലാപ്പൊരുക്കീ ... അടിയില്‍ ഈ ഭൂമി യില്‍ ജന വാസമാക്കീ ... ഇരുളും വെളിച്ചം പകല്‍ രാവൊരുക്കീ ... ഇണയായ് പടപ്പിന്റെ എണ്ണം പെരുക്കീ ...

Oct 19, 2009

മറന്നു പോയ മർമ്മം


ഹർബ്‌ നരർ അമരർ സുരർ അരിരജദുജിൻ, അങ്കം ചിത്രി ചൊർപ്പച്ചം അകത്തൊത്തിട്ടാനെ,സങ്കീർണ്ണമായ വാക്കുകൾ വരി ചേർത്ത്‌ തീർത്ത ഈ ഇശൽ ബദർ യുദ്ധക്കളത്തിലെ അതി നിർണ്ണായകമായ രംഗങ്ങൾ വിവരിക്കുന്നതാണു. പ്രവാച തിരുമേനിയും സഹാബികളും മലക്കുകളും അണിനിരന്ന് അടർക്കളത്തിൽ ശത്രുക്കൾക്കളെ ഛിദ്രമാക്കുന്നു. സഹാബികളുടെ വാസ സ്ഥലത്ത്‌ എത്തിയ ഖുറൈശികൾക്കു നേരെ സിംഹ ഗർജ്ജനവുമായി ചാടിവീണു പിടി കൂടുന്ന വീരശൂരരുടെ ധീരോദാത്തമായ കുതിപ്പുകൾ. അഗ്നി സ്ഫുലീംഗങ്ങളുയർത്തിയ സഹാബത്തിന്റെ പടനീക്കം കാണുന്ന പ്രവാചക്‌ തിരുമേനി...മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിലെ ഈ വർണ്ണന അനുവാചകനെ യുദ്ധ ഭൂമിയിൽ കൊണ്ടു ചെന്നു നിർത്തുന്നു..ഒരൽപം ശ്രവണാനുഭവത്തിനു തലക്കെട്ടിൽ ഞെക്കിയാൽ പാട്ടു കേൾക്കാം



2 comments:

Fyzie Rahim said...
This comment has been removed by the author.
Fyzie Rahim said...

ഇതിന്‍റെ അര്‍ഥം അറിയാന്‍ വല്ല വഴിയുമുണ്ടോ? കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന പാട്ടാണിത്. ഏറെ പ്രിയ്യപ്പെട്ട ഒരുഗാനം. മനസ്സില്‍ നിന്നും മായാത്ത ഈണം. ചടുലത. അര്‍ഥം അറിഞ്ഞു കേള്‍ക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണല്ലോ. നന്ദി...