


മാപ്പിള കലകളില്‍ ഏറ്റവും അധികം ജനകീയമായതും, മാപ്പിള സാഹിത്യത്തില്‍ വ്യത്യസ്ഥ കാഴ്ചപ്പാടുകളില്‍ വിലയിരുത്ത പ്പെടുന്നെങ്കിലും ഇന്നും നില നില്‍ക്കുന്നതും പുതുതായി രചിക്കപ്പെടുന്നതുമായ ഏക മേഖലയും മാപ്പിളപ്പാട്ട് മാത്രമായിരിക്കും. വ്യവസ്ഥാപിത ശൈലിയില്‍ നിന്നും കടമെടുത്ത് ചെയ്‌താല്‍ പുതിയതെന്തും യഥാര്‍ത്ഥ മാപ്പിള പ്പാട്ടാകും എന്ന വിശ്വാസം മത്സര വേദികളിലെ വിധി നിര്‍ണയ മാനം തീര്‍ത്ത ധാരണകളാണ്. മാപ്പിളമാര്‍ പാടുന്ന പാട്ടാണോ മാപ്പിള പ്പാട്ട് ? മാപ്പിളമാരെ ക്കുറിച്ച് പാടുന്നതാണോ, മനുഷ്യന് മനസിലാകാത്ത സങ്കര ഭാഷ ആണോ അതിന്റെ അടിത്തറ, കാവ്യഗുണം ആവശ്യമാണോ തുടങ്ങി സാധാരണക്കാരന്റെ സംശയങ്ങള്‍ ഏറെയാണ് . എന്നാല്‍ എന്താണ് മാപ്പിളപ്പാട്ട് , എന്തായാല്‍ മാപ്പിളപ്പാട്ടാകും; ആകില്ല ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
മാപ്പിളപ്പാട്ടിനെ മറ്റു പാട്ടുകളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകങ്ങള്‍ പല തരത്തില്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്.
മര്‍ഹൂം ടി.ഉബൈദ് സഹിബ്, ( കാസര്‍കോട് സാഹിത്യ പരിഷത് സമ്മേളനത്തില്‍ .എന്‍ വി കൃഷ്ണവാരിയരും പി നാരായണന്‍ നായരുമുള്‍പ്പെടെയുള്ള സാഹിത്യപ്രമുഖരുടെ സാന്നിധ്യത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് മര്‍ഹൂം ടി ഉബൈദ് സാഹിബ് നടത്തിയ പ്രഭാഷണം ശ്രവിച്ച് , മാപ്പിളപ്പാട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാഹിത്യചരിത്രം അപൂര്‍ണമായിരിക്കുമെന്നു ജി ശങ്കരക്കുറുപ്പ് അഭിപ്രായപ്പെട്ടത് മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിള സംസ്‌കാരത്തെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടക്കുന്നത്തിനു വഴി തുറന്നു) മര്‍ഹൂം കെ.കെ. അബ്ദുൽ കരീം, ബാല കൃഷ്ണന്‍ വള്ളിക്കുന്ന്, തുടങ്ങി മാപ്പിളപ്പാട്ടിനെ ക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ പലരും മാപ്പിളത്തനിമയും , കേള്‍ക്കാന്‍ ഇമ്പമുള്ള ഈണവും, പ്രാസ ദീക്ഷകളും മുഖ്യമാണെന്ന അഭിപ്രായത്തിലാാണു എത്തിച്ചേരുന്നത്. മാപ്പിള സംസ്കാരത്തിന്റെ തനതു പാരമ്പര്യം നില നിര്‍ത്തുന്നതോടൊപ്പം
അവാച്യമായ ഒരനുഭൂതി കേള്‍വിക്കാര്‍ക്കു സമ്മാനിക്കാന്‍ പര്യാപ്തമാകുന്നതുമാകണം മാപ്പിളപ്പാട്ടുകള്‍ . ഈ രംഗത്ത് അറിയപ്പെടുന്ന ഗവേഷകരിലൊരാളാണു ഡോ. എം.എന്‍ . കാരശ്ശേരി. കാരശ്ശേരി മാഷ് പക്ഷെ മാപ്പിളപ്പാട്ടുകളിലെ ചില പരമ്പരാഗത മാനങ്ങളെ യുക്തി ഭദ്രമായ വിചാരണക്കു വിധേയമാക്കുന്നുണ്ട്. നമുക്ക് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ നോക്കാം. (കാഴ്ച വട്ടം) ഡോ. എം. എന്‍ . കാരശ്ശേരി.

4 comments:
Salam
Thanks for the good blog. Can you post a bigger image of the essay in this post? Its too small to read. Which book is this taken from?
Nabeel
അസ്സലാമുഅലൈക്കും
മാശാല്ലഹ്, ബ്ലോഗും വിഭവങ്ങളും ഒന്നിന് ഒന്നന്ന് മെച്ചം.
ഈ പ്രവര്‍ത്തനങ്ങള്‍ സ്വലിഹായ അമലായി സ്വികരിക്കുമറാവട്ടെ
ഇനിയും ഭംഗിയായി എഴുതവാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ.ആമീന്‍
കെ.എം.കരാത്തോട് 12.01.2011
dear assalam. very nice blog. thank u.keep it up.my wishes
Post a Comment