ഈ ദുനിയാ വൊരു -
ഇടത്താവളം ....
ഇമ വെട്ടുമിടവേള കഴിയുമ്പോളിസ്റാഫീൽ
ഇടപെടും ഹശ് റിന്റെ വിളി കാഹളം ....
ഈ ദുനിയാ വൊരു-
ഇടത്താവളം ...
നന്മകൾ നാം ചെയ്ത തിന്മകൾ കാണിച്ച് -
നമ്മുടെ ഏടുകൾ തരും ദിവസം ...
വിധി നിര്‍ണ്ണയത്തിൻ നേരം വിയര്‍പ്പിൽ കുളിപ്പിച്ച് -
വിളവെടുപ്പ റിയുന്ന ഒരു ദിവസം
( ഈ ദുനിയാ ... )
ഈമാനുമിസ് ലാമും ഇഹ്സാനും ഉണ്ടെങ്കിൽ
ഈ ജന്മ സാഫല്യം തേടാമിനി ...
മീസാനില്‍ നന്മകൾ കനം തൂങ്ങിയെങ്കിൽ
മീറാസ് ജന്നാത്തുൽ ഫിര് ദൗസിനി ....
( ഈ ദുനിയാ ... )
