ഈദുല്‍ ഫിതറിന്‍ ഈണം.
ഈവിധ പുകള്‍ വേണം .
ആനന്ദം പകരുന്നു.
ആശംസ ചൊരിയുന്നു.
ആഘോഷങ്ങള്‍ ...
എങ്ങും -
തക്ബീറിന്‍ ധ്വനി കേള്‍ക്കും പെരുന്നാളല്ലോ...
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍..
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്..
റമളാനില്‍ പകല്‍ കാലം നോമ്പിന്റെ പുണ്യം.
റഹ് മത്തിന്‍ മാസത്തില്‍ ഖൈറാല്‍ അഗണ്യം.
റബ്ബി ന്റെ മുന്നില്‍ തിരുത്തുന്നു ഗര്‍വം.
റയ്യാന്‍ കൊതിച്ചു സമര്‍പ്പിച്ച് സര്‍വം .
പോയ് മറഞ്ഞു.
കാലം.
പോയ് പോയ നഷ്ടങ്ങള്‍ ആരറിഞ്ഞു..
ഫര്‍ളായ ഫിത് ര്‍ സകാത്തിന്റെ കര്‍മം.
ഫലമായൊരാഘോഷ സുദിനത്തിന്‍ ധര്‍മം.
വിശ്വ സ്നേഹത്തിന്റെ ഇശല്‍ മൂളുമധരം.
വിശ്വാസികള്‍ക്കിന്നു പെരുന്നാളിന്‍ മധുരം.
ഓതിടുന്നു-
ലോകം-
ഓരായിരം നന്മ നേര്‍ന്നിടുന്നു ...
