ആനന്ദ പൊരുള്‍ നബി മഹ് മൂദിന്‍ ഉമ്മത്തിന്ന്...
അതിമോദ തിരുവരുള്‍ പെരുന്നാള് ...
അതിമോദ തിരുവരുള്‍ പെരുന്നാള് ....
അതിരറ്റ സുറൂ റിന്റെ മധുമന്ത്രം മുഴങ്ങുന്നു..
തക്ബീറിന്‍ പെരുമയില്‍ പെരുന്നാള് ...
തക്ബീറിന്‍ പെരുമയില്‍ പെരുന്നാള് ...
യാ ഫര്‍ഹാന്‍ യാ ഫര്‍ഹാന്‍
ഈദ് മുബാറക് യാ ഫര്‍ഹാന്‍ ...
ഇബാദത്തിന്‍ റമളാനില്‍ ഇഖ് ലാസില്‍ കഴിഞ്ഞുള്ള
ഇബാദി ന്‍റെ അകം കുളിര്‍ ചൊരിയുന്നേ ...
ഇശലിന്റെ ഇളം കാറ്റില്‍ പകരുന്നു സുഗന്ധത്തിന്‍...
ഇരസപ്പൂ വിടരുന്ന പെരുന്നാള് ...
യാ ഫര്‍ഹാന്‍ യാ ഫര്‍ഹാന്‍
ഈദ് മുബാറക് യാ ഫര്‍ഹാന്‍ ...
പുലര്‍ കാലം ഉണര്‍ന്നിട്ട് പുതു പുത്തന്‍ ഉടുപ്പിട്ട്
പുതുമോടി പുണരുന്ന സ്നേഹിതരേ...
കുതുകത്തിന്‍ കുതിപ്പിലും കുടുംബം കണ്‍ കുളിര്‍ത്തിട്ട്
കുശലങ്ങള്‍ പറയുന്ന പെരുന്നാള് ...

No comments:
Post a Comment