
ഈ പ്രവാസ മണ്ണിലേക്കന്നം തെരഞ്ഞു വന്നവര്‍
ഇക്കരേക്കുറ്റോര്‍ക്കൊജീനം തേടി വന്ന് നിന്നവര്‍
ചിറകരിഞ്ഞ കിളിക്കു വേണ്ടി കൂടൊരുക്കീടുന്നവര്‍
ചിതലരിച്ച കിനാക്കളെ മാറോടണച്ചു പുണര്‍ന്നവര്‍
ഉരുകിയുരുകി തീരുമൊരു തിരിയായ് ജ്വലിച്ച ചെരാതുകള്‍
ഉടലുരുക്കി തീര്‍ത്ത നീറ്റിലലിഞ്ഞു തീരും ദലനികള്‍
ഉമ്മറപ്പടി വാതിലില്‍ നമ്മെ പിരിഞ്ഞു കരഞ്ഞവര്‍
ഉള്ളുരുക്കം കൊണ്ട് മാറാ ദീനരായ് തളര്‍ന്നവര്‍
ആരറിഞ്ഞു പിരിഞ്ഞ നേരം തന്ന യാത്രാ ചുംബനം
ആഖിറത്തില്‍ കാണുവോളം നീളുമെന്നാ വന്ദനം
ജീവനോടെ റൂഹ് വേര്‍പിരിഞ്ഞു പോകും വേദനാ
ജീവിതത്തിലറിഞ്ഞവര്‍ നാം മാത്രമാണാ ചേതനാ
വില കൊടുത്തുമിനീരിറക്കാന്‍ വിധി ഹിതം ലഭിച്ചവര്‍
വില മതിക്കാത്താശ്രയം നാടിന്നു നല്കീടുന്നവര്‍
തലയിണക്കടുത്തലാറം വെച്ചുറങ്ങിയുണര്‍ന്നു നാം
തടി തളര്‍ത്തും പണിയെടുത്ത് സഹിച്ചതാത്മ പീഡനം
സഫര്‍ പോയാല്‍ നാലുമാസക്കാലമാണെന്നാ ഹിതം
സബബ് കൊണ്ടാണെങ്കിലും പാഴാക്കി നമ്മള്‍ ജീവിതം
മാളിക പണി തീര്‍ക്കുവാനീ ജീവിതം ഹോമിച്ചവര്‍
മാത്ര് സ്നേഹത്തിന്നു വേണ്ടി എത്രയോ ദാഹിച്ചവര്‍
മോഹമാണോ ഈ പ്രവാസ സങ്കടത്തിന്‍ ഹെതുകം
മോഹമേറ്റി വന്ന നാള്‍ തൊട്ടാധിയാണ് ഖല്‍ബകം
സാംഗമം കൊതിച്ചുരുകും പ്രാര്‍ഥനയില്‍ സാന്ത്വനം
സാധിമ തരുന്ന റബ്ബില്‍ തേടിടും ദൈനംദിനം
