കനലെരിയും കാലത്തിന്‍ കഥ പറയും നാടന്ന്
കരളൊടു ചേര്‍ത്താരംഭ തിരു നബി നൂറെ - വാഴ്ത്തിയ
കവിതക ളാ മോദത്തിന്‍ കുളിര്‍ മഴായീ .....
തലഅ അലൈനല്‍ ബദ്റു വജബ അലൈനാ ശ്ശുക്റു
തഴുകി വരും കാറ്റിന്റെ മറു മൊഴിയായി - ലോകം
തശ് രിഫ് പാടീ ഇന്നും വാഴ്ത്തുകയായീ..
മനസിത ദേശം തീര്‍ത്ത മധു കരമാം ആ വാര്‍ത്ത
മതിഹര ഗീതീ എങ്ങും ഉയരുകയായി - നബിയുടെ
മദ് ഹുകളാല്‍ നാടൊന്നായ് ഉണരുകയായീ ..
ഖസ് റജി ഔ സും രണ്ട് കുലമവിടെ പാര്‍പ്പുണ്ട്
കലഹിതരായ് നൂറ്റാണ്ടു പലതു കഴിഞ്ഞെ - അവരുടെ
കരളുകളൊന്നായ് തീര്‍ത്ത സുദിനമണഞ്ഞേ ..
ഉതവി മദീനാ മണ്ണിന്‍ ഉടയവരാമന്സാരി
ഉയരുകയായ് സ്നേഹത്തിന്‍ തിരു സഹചാരി - നബിയുടെ
ഉപചരണം മോഹിച്ച് ഉള്‍കുളിര്‍കോരി ...

No comments:
Post a Comment