
മാപ്പിള ത്താനത്തിലെ ബാഗുസ്സുറൂരിലിരിന്ത് -
മാനിദക്കവി മൂളിടെയ് തോരാതെ പെയ്തൊരു ചിന്ത്.
മാറിടുക്കില്‍ തീര്‍ത്ത ബെയ്തിന്‍ തേന്‍ കുടം തുറന്ന് -
മാമഹം പയ്യല്‍ ത്വബീബിന്‍ ശീലുകള്‍ പിറന്ന് ..
അക്ഷരപ്പൊരുളെത്തിരാ ബരിശക്കടല്‍ മുങ്ങിപ്പിടിത്ത്
അക്ഷയഖനി മുത്ത് മോയിന്‍ കുട്ടി വൈദ്യര് മാല കോര്‍ത്ത്
ഇശ യൊടാക്കിളി പാടി
ഇശലിന്റെ വാനമ്പാടി..
നെഞ്ചിലിശ്ഖിന്‍ കൂടൊരുക്കി ഹിന്ദിലെ അസ് മീറ് നാട്ടില്‍
മൊഞ്ചിലാ കിളിക്കൂട് വൈദ്യര് തൊങ്കലാല്‍ പണി തീര്‍ത്ത് മട്ടില്‍
മനസിജം പിണി ചേര്‍ത്ത്
മധു ഖാഫിയത്തില് തീര്‍ത്ത്.
ജിന്ന് വാഴും നാട്ടിലേക്കുസ് നുല്‍ജമാലാളേ നടത്തി
ചിന്മഴിക്കിണയായ് മുനീറെ സന്ധിതക്കൂട്ടില്‍ നിറുത്തി
ധിമി ധിമി തിമി താളം
തിര ദിഗ് വിഭാഗിത മേളം.
ഹഖും ഹഖോടുത്ഥിതപ്പക വെച്ച കൂട്ടം കൊമ്പ് കോര്‍ത്ത്
ഹക്കം അപ്പടി കുറിത്ത് തീപ്പടര്‍ത്തും ഖിസ്സ തീര്‍ത്ത്
അഹദിയത്തില്‍ പേര്‍ത്ത്
അധി ഹംദിനാലണി ചേര്‍ത്ത് .
ബദറിലെപ്പടവാള്‍ കിലുക്കം, സിരകളില്‍ ചോര ത്തിളക്കം
ബരികളില്‍ രണ ഭേരി, മക്കം ഫത് ഹ് സ്വാതന്ത്ര്യ പ്പതക്കം
ശണ്ട ദണ്ടട താളം
ശര ശങ്കിടി പ്പട മേളം .
"മനൊ നഭ സുഖ സാര ഭാസ്കര" പടയൊരുക്കി മലപ്പുറത്ത്
മനസുരുക്കും കഥ "സലീഖ" ത്തോതിയും തഹ് രീറുരത്ത്
വൈദ്യരീ മലനാട്ടില്‍
വൈദേശി യോടെതിര്‍ത്ത് .
ദീനരോടലിവുള്‍ "സലാസില്‍" കാട്ടിയെ അസ് റാറെടുത്ത്
ദീപ്തമായ് "മഫാത്തിഹുല്‍ അബ് റാറി"ലെ ചരിതമൊത്ത്
ബെത്തിലാ ചമൈത്ത്
ബല്‍ഖീസിലെ സീനത്ത് .
മുത്തിനാല്‍ മൂലപ്പുരാന്‍ പടച്ച മുസ്തഫയെ തിളക്കി
മുത്തിടും മദ് ഹായ് മുഹിബ്ബു ന്നൂറിനാലുള്ളം മിനുക്കി
വൈദ്യരോളം നല്ല
വൈഡൂര്യ വും കാണില്ല.
മാപ്പിള ക്കവി സാമ്രാട്ട് മഹാ കവി മോയിന്‍ കുട്ടി വൈദ്യരുടെ
പ്രസിദ്ധ കാവ്യങ്ങളായ "ബദര്‍ , ഉഹദ്, ബദ് റുല്‍മുനീര്‍ ഹുസ്നുല്‍ ജമാല്‍ ,
മലപ്പുറം പട , സലീഖത്ത് , സലാസില്‍ , ബെത്തില, മൂലപ്പുരാന്‍ ..
തുടങ്ങിയ കൃതികള്‍ അനുസ്മരിച്ചു കൊണ്ടെഴുതിയ ഈ ഗാനം
മാപ്പിള പാട്ട് ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു .
" ബിസ്മിയും ഹംദും സലാത്തും .... എന്ന ഇശലില്‍ പാടി നോക്കുക ..
പ്രസിദ്ധ കാവ്യങ്ങളായ "ബദര്‍ , ഉഹദ്, ബദ് റുല്‍മുനീര്‍ ഹുസ്നുല്‍ ജമാല്‍ ,
മലപ്പുറം പട , സലീഖത്ത് , സലാസില്‍ , ബെത്തില, മൂലപ്പുരാന്‍ ..
തുടങ്ങിയ കൃതികള്‍ അനുസ്മരിച്ചു കൊണ്ടെഴുതിയ ഈ ഗാനം
മാപ്പിള പാട്ട് ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു .
" ബിസ്മിയും ഹംദും സലാത്തും .... എന്ന ഇശലില്‍ പാടി നോക്കുക ..

No comments:
Post a Comment