മയ്യഴി: പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും
മാപ്പിളപ്പാട്ട് സംഗീത സംവിധായകനുമായ പി.സി. ലിയാഖത്ത് വടകര (57) അന്തരിച്ചു. ദീര്‍ഘകാലം
രോഗശയ്യയിലായിരുന്നു. വെള്ളിയാഴ്ച മാഹി ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം.
പുതിയ തലമുറയുടെയും പഴയ തലമുറയുടെയും പ്രിയപ്പെട്ട ഗായകനാണ്. 12 വയസ്സുമുതല്‍ പാട്ട് പാടിത്തുടങ്ങി. നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
മൂസ എരഞ്ഞോളി, പീര്‍മുഹമ്മദ് എന്നിവര്‍ ലിയാഖത്ത് സംഗീതം നല്കിയ നിരവധി ഗാനങ്ങള്‍ ആലപിച്ചു. പ്രപഞ്ചനാഥന് എന്ന ആല്‍ബത്തിലെ പ്രപഞ്ചനാഥാ... ഇടനെഞ്ച് പൊട്ടി... എന്ന ഗാനം ഒരു കാലഘട്ടത്തില്‍ എല്ലാവരുടെയും ചുണ്ടുകളില്‍ തത്തിക്കളിച്ചിരുന്നു. മൂസ എരഞ്ഞോളിയാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനം ഉള്‍പ്പെടെ നിരവധി ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകനാണ്. നേരം വെളുക്കുന്നേരം വല വീശാന്‍ പോയല്ലോ എന്ന ഗാനവും ഏറെ ഹിറ്റായിരുന്നു. ഏറ്റവുമേറെ ഹിറ്റായ 'മധുവര്‍ണപ്പൂവല്ലേ നറുനിലാപൂമോളല്ലേ. ലംഗിമറിയുന്നോളെ' എന്ന ഗാനത്തിനും സംഗീതം നല്‍കിയത് ലിയാഖത്താണ്.
ഭാര്യ: മാഹി മഞ്ചക്കല്‍ ചെള്ളത്ത് സുഹ്റ. മക്കള്‍: ഫൈസല്‍, ലിയാസ്, നസല്‍, റഹീന, സനീറ, ഹസീന. മരുമക്കള്‍: ബഷീര്‍ (സലാല), ഫാത്തിമ, റഫീഖ് (അബുദാബി), അയൂബ് (കൊല്ലം)

1 comment:
ചേര്‍ത്തു വയസ്സഞ്ചാര് ആയി
ചേര്‍ത്തിടും ഓത്തിനു കൊണ്ട് പോയി
പോരങ്കില് വാപ്പ ഓമന മാളൂനെ പേരിട്ടു ഇസ്ലാമാക്കി
തുടങ്ങിയ വരികള്‍ ഉള്‍പെടുന്ന ഒരു പഴയ മാപ്പിള പാട്ടുന്ടെങ്കില് ഒന്ന് ഷെയര്‍ ചെയ്യുമോ
Post a Comment