ഇളം പൈതലി സ്മായില്‍ ഇടവിട്ട് തേങ്ങുന്നു
ഇട നെഞ്ച് പിടഞ്ഞു ഹാജറ ഓടുന്നു
മര്‍വ
സഫ കുന്നുകളില്‍ ചെന്ന് അവര്‍ നോക്കുന്നു
ഇത് വഴി വരുമേതെങ്കിലും കാഫിലകളുണ്ടോ
ഇവളുടെ ഉരുക്കത്തിന്ന തിര്‍ത്തി യുണ്ടോ ...
വിണ്ണില്‍
ഇലാഹിങ്കലുയര്ത്തും കൈ മടക്കമുണ്ടോ ...
വിജനമാ മരുഭൂവില്‍ വിളിക്കുത്തരം വന്നു
വിധി വിലക്കുടയോന്റെ ദയ പടര്‍ന്നു
മണ്ണില്‍
വിലോലമാ പദം പതിഞ്ഞിടം കുതിര്‍ന്നു
ചുടു നെടു വീര്‍പ്പിന്റെ കൊടുങ്കാറ്റൊന്നടങ്ങി
കുടു കൂടെ ഒഴുകി യോ രുറവ പൊങ്ങി
സംസം
കുടിച്ചു കൊണ്ടവര്‍ രബ്ബിന് മുന്നില്‍ വണങ്ങി
അലിവിന്റെ തിരു തീര്‍ത്ഥം അടങ്ങാതെ ഒഴുകീ
അതിരിട്ടു നിര്‍ത്തി സംസം തടം തഴുകീ
ലോകര്‍ക്ക
അടങ്കലും അത് ദാഹ ശമനം നല്കീ...


1 comment:
വരികള്‍ നന്നായിട്ടുണ്ട്
Post a Comment