
കാണാത്തതെന്തേ
നീ എന്റെ
കണ്ണില്‍ നിറയുന്ന ദൈന്യമാം സാദ്ധ്വസം
പാരാര്‍ക്കറിയാ നിഷാദം നിനക്കും
അന്യമാണെന്നോ
മറക്കാന്‍ ശ്രമിച്ചുവോ
സൌമ്യ സാമീപ്യമായെത്രയോ കാലം
ആവേഗ ചിന്തകള്‍ ക്കെത്ര മേലാശ്വാസമായതും
സ്നേഹം പകര്‍ന്ന മഹാ സേചകം
പിന്നെ
വന്ധ്യ മേഘങ്ങളായ് പതുക്കെ മടങ്ങിയോ
തുരുതുരെ വാരി പുണര്‍ന്നന്ന്‍
പറയാതെ
യാത്രാമൊഴി ചൊല്ലി പോയ നാള്‍ തൊട്ടേ
ഓര്‍മ്മകള്‍ക്കക്കരെ
ഏതോ തുരുത്തിലെന്‍ പ്രാണന്റെ തുണ്ടിനെ കണ്ടു
ഞാന്‍ സന്തതം
കൊതി തീരുവോളം കിനാവിലാണെങ്കിലും
ഇന്നും
കാണാന്‍ വഴിക്കണ്ണുമായ് കാത്തിരിക്കുന്നു
കാണാത്ത ലോകം നിനക്കായൊരുക്കിയ
സ്വര്‍ഗത്തിലെക്കെന്നെ കൂടെ വിളിക്കുമോ

No comments:
Post a Comment